Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Lottery Sector.

Kozhikode

കേരള ലോ​ട്ട​റി മേ​ഖ​ല​യെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന്

പേ​രാ​മ്പ്ര: ലോ​ട്ട​റി രം​ഗ​ത്തെ വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ ല​ക്ഷ്യം കേ​ര​ള ലോ​ട്ട​റി​യെ ത​ക​ർ​ക്ക​ലാ​ണോ​യെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യ ഫി​ലി​പ്പ് ജോ​സ​ഫ് പ​റ​ഞ്ഞു.

ഓ​ൾ കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ് ആ​ഡ് സെ​ല്ലേ​ഴ്സ് കോ​ൺ​ഗ്ര​സ് (ഐ​എ​ൻ​ടി​യു​സി) നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ പേ​രാ​മ്പ്ര​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ളും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം ത​ക​ർ​ക്കു​ക​യും കേ​ര​ള ലോ​ട്ട​റി​യു​ടെ വി​ശ്വാ​സ്യ​ത​യെ ബാ​ധി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ലെ ല​ക്ഷ്യം കേ​ര​ള ലോ​ട്ട​റി സം​വി​ധാ​ന​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ക​യാ​ണോ എ​ന്ന സം​ശ​യം സ്വാ​ഭാ​വി​ക​മാ​യി ഉ​യ​രു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​സി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ ​എ​ൻ ടി ​യു സി ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ് എ​ടാ​ണി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ലോ​ട്ട​റി യൂ​ണി​യ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം. ശ്രീ​ധ​ര​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ഷാ​ജു പൊ​ൻ​പ​റ, മ​ട​പ്പ​ള്ളി മോ​ഹ​ന​ൻ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​എ​സ്. സു​നി​ൽ​കു​മാ​ർ, വി.​വി. ദി​നേ​ശ​ൻ.​എ.​എം. കു​ഞ്ഞി​ക്ക​ണ്ണ​ൻ, റ​സാ​ഖ് പെ​രു​മ​ണ്ണ, കെ.​ഹ​രി​ദാ​സ കു​റു​പ്പ് ,ശി​വാ​ന​ന്ദ​ൻ കൊ​യി​ലാ​ണ്ടി 1 പി.​സി കു​ഞ്ഞ​മ്മ​ദ്, പ്ര​ദീ​ഷ് കി​ഴി​ഞ്ഞാ​ണ്യം, പ​ദ്മി​നി നി​ര​വ​ത്ത്, കെ.​പി. സു​ഷ​മ, ബി​ന്ദു പൈ​തോ​ത്ത്, ടി.​കെ. നി​ഷ, എ.​പി. സി​ന്ധു, എം.​എം. പ്ര​വി​ത, ജി​ജി ക​ടി​യ​ങ്ങാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up